ചേലേരി:- ന്യൂനപക്ഷ സ്കോളർഷിപ്പുകൾ വെട്ടിക്കുറക്കാനുള്ള സർക്കാർ നീക്കത്തിൽ വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത് എക്സിക്യൂട്ടീവ് യോഗം പ്രതിഷേധിച്ചു..മുസ്ലിം, ക്രൈസ്തവ ന്യൂനപക്ഷ സമുദായങ്ങളിലെ വിദ്യാർത്ഥികൾക്ക് വർഷങ്ങളായി ലഭിച്ച് വരുന്ന സ്കോളർഷിപ്പുകൾ സാമ്പത്തിക പ്രതിസന്ധി എന്ന പേരിലാണ് വെട്ടിക്കുറിച്ചത്. മറ്റൊരു മേഖലയിലും ഇല്ലാത്ത ഈ നടപടി ഇടത് സർക്കാർ തുടരുന്ന ന്യൂനപക്ഷ അപരവൽക്കരണത്തിന്റെ ഭാഗമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും യോഗം വിലയിരുത്തി.
വെൽഫെയർപാർട്ടി കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് നിഷ്ത്താർ കെ കെ അധ്യക്ഷത വഹിച്ചു.മുഹമ്മദ് എം വി,നൗഷാദ് ചേലേരി, അസ്ലം എ വി, അനീഷ് പാലച്ചാൽ, ടി പി മുഹമ്മദ്, പി വി നൂറുദ്ധീൻ എന്നിവർ സംസാരിച്ചു.