വോളിബോൾ ടൂർണ്ണമെൻ്റ് ഉദ്ഘാടനംചെയ്തു

 


കുറ്റ്യാട്ടൂർ:-സോപാനം കലാ-കായിക വേദി വായനശാല& ഗ്രന്ഥാലയം പഴശ്ശി ഞാലിവട്ടം വയൽ ആഭിമുഖ്യത്തിൽ നടക്കുന്ന കാര്യാടത്ത് ശ്രീധരൻ സ്മാരക വിന്നേഴ്സ് ട്രോഫിക്കും മീനാത്ത് കുഞ്ഞിക്കണ്ണൻ സ്മാരക റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള ഒന്നാമത് സോപാനം വോളി - 2025, മയ്യിൽ സർക്കിൾ ഇൻസ്പെക്ടർ സഞ്ജയ് കുമാർ ഉദ്ഘാടനം ചെയ്തു. 

ചടങ്ങിൽ വിശിഷ്ടാഥിതികളായ ഇന്ത്യൻ വോളിബോൾ കോച്ച് ഇ.കെ രഞ്ജൻ  മുൻ കണ്ണൂർ ജില്ലാ വോളിബോൾ ക്യാപ്റ്റർ അശോകൻ പട്ടാന്നൂർ എന്നിവരെ ആദരിച്ചു. കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് വാർഡ്  മെമ്പർ യൂസഫ് പാലക്കൽ, സോപാനം ഭാരവാഹികളായ ഇ.സുഭാഷ്   ടി. ബൈജു , സുഷാന്ത് കെ.എം .എന്നിവർ സംസാരിച്ചു. ചടങ്ങിൽ വെച്ച് കാര്യാടത്ത് ശ്രീധരൻ, മീനാത്ത് കുഞ്ഞിക്കണ്ണൻ എന്നിവരുടെ കുടുംബം ട്രോഫികൾ സോപാനം ഭാരവാഹികൾക്ക് കൈമാറി. സെമി ഫൈനൽ - ഫൈനൽ മത്സരങ്ങൾ ഇന്ന് നടക്കും.

Previous Post Next Post