മലപ്പട്ടം :- ചൂളിയാട് അടുവാപ്പുറത്തെ കെ.പി നാരായണൻ (89) നിര്യാതനായി. കോൺഗ്രസ് എസ് നേതാവും, റിട്ടയേർഡ് ആരോഗ്യ വകുപ്പ് ജീവനക്കാരനുമാണ്. മലപ്പട്ടത്തെ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യമായിരുന്നു. എൻജി ഒ അസോസിയേക്ഷൻ എസ് സംസ്ഥാനകമ്മറ്റി അംഗം. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട്, കോൺഗ്രസ് എസ് ജില്ലാ കമ്മിറ്റി അംഗം. ദീർഘകാലം ചൂളിയാട് ഓമന കാഴ്ച കമ്മറ്റി പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യ : കാർത്ത്യായനി
മക്കൾ : ഉഷാകുമാരി, ശോഭന, അജിത, ബാബു (യൂത്ത് കോൺഗ്രസ്സ് എസ് ജില്ലാ സെക്രട്ടറി) പരേതനായ പ്രകാശൻ
മരുമക്കൾ : ശ്രീധരൻ, മനോഹരൻ (പൊറോളം)സുരേശൻ, മിനി (പാട്ടയം), ജീന (ചേപ്പറമ്പ്)
സംസ്കാരം നാളെ ഫെബ്രുവരി 26 ബുധനാഴ്ച രാവിലെ 10 മണിക്ക് മലപ്പട്ടം പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.