ആഫിയ ക്ലിനിക്കും മാലോട്ട് എ.എൽ.പി സ്കൂളും സംയുക്തമായി സൗജന്യ അസ്ഥി ബലക്ഷയ ക്യാമ്പ് സംഘടിപ്പിച്ചു


കണ്ണാടിപ്പറമ്പ് :- ആഫിയ ക്ലിനിക്കും മാലോട്ട് എ.എൽ.പി സ്കൂളും സംയുക്തമായി സൗജന്യ അസ്ഥി ബലക്ഷയ ക്യാമ്പ് സംഘടിപ്പിച്ചു. മാലോട്ട് സ്കൂളിൽ വെച്ചു നടന്ന ക്യാമ്പ് നാറാത്ത് ഗ്രാമപഞ്ചായത്ത്‌ മെമ്പർ സൽ‍മത് പി.വി ഉദ്ഘാടനം ചെയ്തു. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ആരോഗ്യ സംരക്ഷണം ഉറപ്പു നൽകുന്ന ആഫിയക്ലിനിക്കിന്റെ പ്രവർത്തനത്തെ അവർ പ്രശംസിച്ചു.

ക്യാമ്പിൽ അസ്ഥി രോഗ വിഭാഗം Dr. മുഹമ്മദ്‌ സിറാജ് (consultant orthopeadic surgeon, Afiya Clinic) ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യത്തെകുറിച്ച്  ക്ലാസ്സെടുത്തു. തുടർന്ന് സൗജന്യ അസ്ഥിബലക്ഷയവും, രോഗനിർണയവും നടന്നു.

Previous Post Next Post