ദാറുല്‍ ഹസനാത്ത് ഇസ്‌ലാമിക് കോളേജിൽ രിവായ ജില്ലാ തല ക്വിസ് മത്സരം സംഘടിപ്പിച്ചു


കണ്ണാടിപ്പറമ്പ് :- ദാറുല്‍ ഹസനാത്ത് ഇസ്‌ലാമിക് കോളേജിലെ ഡിപ്പാര്‍ട്ട്‌മെന്‍റ് ഓഫ് ഹദീസ് & റിലേറ്റഡ് സയന്‍സസിന്‍റെ ആഭിമുഖ്യത്തില്‍ രിവായ ജില്ലാ തല ക്വിസ് മത്സരം സംഘടിപ്പിച്ചു. പ്രവാചക ജീവിതം, ഹദീസ് പണ്ഡിതന്മാരുടെ ജീവിതവും സംഭാവനകളും എന്നീ മേഖലകളെ ആസ്പതമാക്കി സംഘടിപ്പിച്ച പരിപാടിയുടെ ഫൈനല്‍ റൗണ്ടില്‍ ജില്ലയിലെ വിവിധ മദ്‌റസകളെ പ്രതിനിധീകരിച്ച് 40ഓളം വിദ്യാര്‍ഥികള്‍ മത്സരിച്ചു. 

പാപ്പിനിശ്ശേരി ഇസ്സത്തുല്‍ ഇസ്‌ലാം, കടാങ്കോട് നൂറുല്‍ ഇസ്‌ലാം, കണ്ണാടിപ്പറമ്പ് ദാറുല്‍ ഹസനാത്ത് എന്നീ മദ്‌റസകളിലെ വിദ്യാര്‍ഥികള്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. സമ്മാനദാന ചടങ്ങില്‍ കെ പി അബൂബക്കര്‍ ഹാജി, ഖാലിദ് ഹാജി കമ്പില്‍, മായിന്‍ മാസ്റ്റര്‍, അബ്ദുല്‍ അസീസ് ബാഖവി, ഹസനവി റഫീഖ് ഹുദവി, ഹസനവി സാഹിര്‍ ഹുദവി, ഉമര്‍ അബ്ദുല്ലാഹ് ഹുദവി, സഫ്‌വാന്‍ താമരശ്ശേരി, ജംഷീര്‍ ഇരിക്കൂര്‍ എന്നിവര്‍ പങ്കെടുത്തു.

Previous Post Next Post