കണ്ടക്കൈ കൃഷ്ണപിള്ള സ്മാരക വായനശാല & ഗ്രന്ഥാലയം ഗ്രീൻ പ്രോട്ടോക്കോൾ ക്ലാസ്സും ഹരിതകർമ്മ സേനാംഗങ്ങൾക്കുള്ള ആദരവും സംഘടിപ്പിച്ചു


മയ്യിൽ :- കണ്ടക്കൈ കൃഷ്ണപിള്ള സ്മാരക വായനശാല & ഗ്രന്ഥാലയം ആഭിമുഖ്യത്തിൽ ഗ്രീൻ പ്രോട്ടോകോൾ ബോധവൽക്കരണ ക്ലാസും ഹരിതകർമ്മ സേനാംഗങ്ങൾക്ക് ആദരവും സംഘടിപ്പിച്ചു. ഹരിത കേരളം മിഷൻ കണ്ണൂർ ജില്ലാ കോ ഓർഡിനേറ്റർ ഇ.കെ സോമശേഖരൻ ക്ലാസ് എടുത്തു. ടി.പി യശോദ, കെ.ഷൈനി എന്നിവരെ ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു. 

വായനശാല പ്രസിഡന്റ് കെ.പി രമേശൻ അധ്യക്ഷത വഹിച്ചു. മയ്യിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.വി അനിത, വാർഡ് വികസന സമിതി കൺവീനർ എ.പി മോഹനൻ എന്നിവർ സംസാരിച്ചു ടി.കെ ശ്രീകാന്ത് സ്വാഗതവും കെ.നിഷ നന്ദിയും പറഞ്ഞു.




Previous Post Next Post