മയ്യിൽ :- മാർച്ച് 30 മുതൽ ഏപ്രിൽ 20 വരെ നടക്കുന്ന മയ്യിൽ യൂത്ത് ഫെസ്റ്റ് ഗാല 2025 ൻ്റെ ലോഗോ മുൻ ധനകാര്യ മന്ത്രിയുമായ ഡോക്ടർ തോമസ് ഐസക്ക് പ്രകാശനം ചെയ്തു. DYFI മയ്യിൽ ബ്ലോക്ക് പ്രസിഡണ്ട് ജിതിൻ കെ.സി അധ്യക്ഷത വഹിച്ചു.
യൂത്ത് ഫെസ്റ്റിൻ്റെ രക്ഷാധികാരി കെ.സി ഹരികൃഷ്ണൻ മാസ്റ്റർ, സംഘാടക സമിതി ചെയർമാൻ എൻ.അനിൽകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ കെ.രനിൽ സ്വാഗതവും മിഥിൻ എ.പി നന്ദിയും പറഞ്ഞു.