കുറ്റ്യാട്ടൂർ :- പഴശ്ശി സോപാനം കലാ-കായിക വേദി വായനശാല ആൻഡ് ഗ്രന്ഥാലയം സംഘടിപ്പിച്ച കാര്യാടത്ത് ശ്രീധരൻ സ്മാരക വിന്നേഴ്സ് ട്രോഫി, മീനാത്ത് കുഞ്ഞിക്കണ്ണൻ സ്മാരക റണ്ണേഴ്സ് ട്രോഫിക്ക് വേണ്ടിയുള്ള ഒന്നാമത് സോപാനം വോളിയിൽ എം എം സി കൊളപ്പ ജേതാക്കളായി.
ഫൈനലിൽ എം വി സി മുഴപ്പാലയെ തോല്പിച്ചാണ് കിരീടം നേടിയത്. രണ്ട് ദിവസങ്ങളിലായി നടന്ന മത്സരങ്ങളിൽ ജില്ലയിലെ പ്രമുഖ ടീമുകൾ മാറ്റുരച്ചു.
ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷൻ എസ് ഐ കെ വി ശശിധരൻ സമ്മാനദാനം നിർവഹിച്ചു. ടി ബൈജു അധ്യക്ഷത വഹിച്ചു. ഇ സുഭാഷ് സ്വാഗതവും കെ എം സുഷാന്ത് നന്ദിയും പറഞ്ഞു.
എംഎംസിയുടെ റമീസ് (മികച്ച പ്ലെയർ), എംവിസിയുടെ അജയ് (മികച്ച സെറ്റർ), എംഎംസിയുടെ ജിതിൻ (മികച്ച ബ്ലോക്കർ), സോപാനം പഴശ്ശിയുടെ കിരൺ (മികച്ച ലിബെറോ) എന്നിവരെ തിരഞ്ഞെടുത്തു.
അനുപമ സ്പോർട്സ് ആൻ്റ് ആർട്സ് ക്ലബ്ബിൻ്റെ ബെസ്റ്റ് അറ്റാക്കർ ക്യാഷ് അവാർഡ് എംവിസിയുടെ അശ്വന്ത് കരസ്ഥമാക്കി.