പത്തനംതിട്ട :- ശബരിമല ശ്രീധർമശാസ്താ ക്ഷേത്രോത്സവത്തിന് ബുധനാഴ്ച രാവിലെ 9.45-നും 10.45-നും മധ്യേ തന്ത്രി കണ്ഠര് രാജീവരുടെയും കണ്ഠര് ബ്രഹ്മദത്തൻ്റെയും കാർമികത്വത്തിൽ കൊടിയേറും.
ഉത്സവത്തിനും വിഷുപൂജകൾക്കുമായി ശബരിമല നട ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് തുറക്കും. ഉത്സവം തീരുമ്പോൾ വിഷു ആഘോഷം തുടങ്ങുന്നതിനാൽ ഏപ്രിലിൽ 18 ദിവസം നട തുറക്കും.