പട്ടികയിൽ ഉൾപ്പെട്ട 316 പേർക്ക് കൂടി ഹജ്ജിന് അവസരം


കൊണ്ടോട്ടി :- സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച, കാത്തിരിപ്പ് പട്ടികയിൽ ഉൾപ്പെട്ട ക്രമനമ്പർ 2209 മുതൽ 2524 വരെയുള്ളവർക്കു കൂടി ഹജ്ജിന് അവസരം ലഭിച്ചു. 316 പേർക്കാണ് പുതുതായി അവസരം ലഭിച്ചത്. തിരഞ്ഞെടുക്കപ്പെട്ടവർ മാർച്ച് 10-നകം ആദ്യ ഗഡുവും രണ്ടാം ഗഡുവും ഉൾപ്പെടെ ഒരാൾക്ക് 2,72,300 രൂപ അടയ്ക്കണം. 

ഓരോ കവർ നമ്പറിനും പ്രത്യേകം ലഭിക്കുന്ന ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പേ-ഇൻ സ്ലിപ്പ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ ഓൺലൈനായോ പണമടയ്ക്കാം.

ഫോൺ : 04832710717.

Previous Post Next Post