റെക്കോർഡിനടുത്ത് സ്വർണ്ണവില ; പവന് 360 രൂപ കൂടി


തിരുവനന്തപുരം :- സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. പവന് 360 രൂപയാണ് ഉയർന്നത്. ഇന്നലെ സ്വർണവില കുറഞ്ഞത്‌ നിക്ഷേപകർക്ക് പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ ഇന്നലെ കുറഞ്ഞതിന്റെ ഇരട്ടിയാണ് ഇന്ന് കൂടിയത് എന്നത് ഉപഭോക്താക്കളുടെ പ്രതീക്ഷ തെറ്റിച്ചു. ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി വില 64,520 രൂപയാണ്. 

മൂന്ന് ദിവസത്തിന് ശേഷമായിരുന്നു ഇന്നലെ സ്വർണവില കുറഞ്ഞത്‌. ഇന്ന് വില വർധിച്ചതോടെ റെക്കോർഡ് നിരക്കിനടുത്തേക്ക് എത്തിയിരിക്കുകയാണ് സ്വർണവില. ഫെബ്രുവരി 25 ന് 64,600 എന്ന റെക്കോർഡ് വിലയിലായിരുന്നു വ്യാപാരം. ഇന്നത്തെ ട്രെൻഡ് തുടരുകയാണെങ്കിൽ ഈ റെക്കോർഡ് വരും ദിവസങ്ങളിൽ മറികടന്നേക്കും. 

Previous Post Next Post