മുല്ലക്കൊടി :- മുല്ലക്കൊടി കേളോത്ത് പുതിയ പുരയിൽ (കുറ്റിച്ചിറ) ശ്രീ വയനാട്ടുകുലവൻ ദേവസ്ഥാനം പ്രതിഷ്ഠാദിന കളിയാട്ട മഹോത്സവം മാർച്ച് 5, 6 തീയതികളിൽ നടക്കും.
മാർച്ച് 5 ബുധനാഴ്ച രാവിലെ 8 മണിക്ക് ഗണപതിഹോമം, വൈകുന്നേരം 4 മണിക്ക് അഷ്ഠമംഗല്യ പൂജ, തുടർന്ന് കേളൻ ദൈവത്തിന്റെ വെള്ളാട്ടം, വയനാട്ടുകുലവൻ ദൈവത്തിന്റെ വെള്ളാട്ടം, ഗുളികന്റെ വെള്ളാട്ടം, വിഷ്ണുമൂർത്തി ദൈവത്തിന്റെ തോറ്റം, പൊട്ടൻ ദൈവത്തിന്റെ കൊട്ടിപ്പാടി തുടങ്ങൽ, കുടിവീരൻ ദൈവത്തിന്റെ തോറ്റം എന്നിവ നടക്കും.
മാർച്ച് 6 വ്യാഴാഴ്ച തെയ്യക്കോലങ്ങളുടെ പുറപ്പാട്. 12 മണിക്ക് കുടിവീരൻ, 3 30ന് കണ്ടനാർ കേളൻ, 5 മണിക്ക് വയനാട്ടുകുലവൻ, 5 30ന് പൊട്ടൻ തെയ്യം, 8 മണിക്ക് ഗുളികൻ, 9 മണിക്ക് വിഷ്ണുമൂർത്തി തെയ്യക്കോലങ്ങൾ കെട്ടിയാടും.