പാമ്പുരുത്തി: ഡ്രോപ്സ് ചാരിറ്റബിൾ ട്രസ്റ്റ് ട്രഷററായിരുന്ന ഷൗക്കത്ത് പാലങ്ങാട്ടിനെ അനുസ്മരിച്ചു. സി എച്ച് നഗറിൽ ചേർന്ന യോഗത്തിൽ ഡ്രോപ്സ് സെക്രട്ടറി സിദ്ദീഖ് പാലങ്ങാട്ട് സ്വാഗതം പറഞ്ഞു. കൺവീനർ കെ പി മുസ്തഫ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എം അബൂബക്കർ അധ്യക്ഷത വഹിച്ചു.
മഹല്ല് ഖത്തീബ് ഷിഹാബുദീൻ ദാരിമി പ്രാർത്ഥന നടത്തി.മൂഹിയദ്ധീൻ മസ്ജിദ് ഇമാം അബ്ദുറഹ്മാൻ ലത്തീഫി, എം മമ്മു മാസ്റ്റർ, അബ്ദുള്ള നാറാത്ത് (ബദരിയ്യ റിലീഫ് സെൽ, മടത്തിക്കൊവ്വൽ), റഹൂഫ് നാറാത്ത് (സാന്ത്വനം, നാറാത്ത് ),പാമ്പുരുത്തിമുസ്ലിം ജമാഅത്ത് സെക്രട്ടറിഎം അബ്ദുസ്സലാം, വാർഡ് മെംബർ കെ പി അബ്ദുസ്സലാം,സുബൈർ മടത്തി കൊവ്വൽ, വി ടി മുഹമ്മദ് മൻസൂർ സംസാരിച്ചു. കെ പി മൻസൂർ നന്ദി പറഞ്ഞു.തുടർന്ന് റമദാൻ ഭക്ഷ്യക്കിറ്റ് വിതരണോദ്ഘാടനം നടത്തി. രാഷ്ട്രീയ-മത-സാമൂഹിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു.