കൊളച്ചേരി :- തളിപ്പറമ്പ് നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എം.എൽ.എ എം.വി ഗോവിന്ദൻ മാസ്റ്ററുടെ നേതൃത്വത്തിൽ തയ്യാറാക്കിയ മണ്ഡലത്തിലെ വിദ്യാലയങ്ങളുടെ വിദ്യാഭ്യാസ വികസന സപ്ലിമെൻ്റ് 'future സ്കൂൾ' ന്റെ ഭാഗമായി തയ്യാറാക്കിയ കൊളച്ചേരി എ.യു.പി സ്കൂൾ സപ്ലിമെൻ്റ് "പടവുകൾ " പ്രകാശനം ചെയ്തു.
വാർഡ് മെമ്പർ സമീറ സി.വി സ്കൂൾ ലീഡർ പ്രാർത്ഥനയ്ക്ക് നൽകിക്കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ്സ് താരാമണി എം.സ്വാഗതം പറഞ്ഞു. ചടങ്ങിൽ വെച്ച് പഞ്ചായത്ത് ഹരിത സഭയിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി.