മയ്യിൽ :- ദേശീയ ക്ഷയരോഗ ദിനാചരണത്തിന്റെ ഭാഗമായി മയ്യിൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വിവിധ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തി. മയ്യിൽ ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച ബോധവൽക്കരണ റാലി മയ്യിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാമചന്ദ്രൻ എ.ടി ഉദ്ഘാടനം ചെയ്തു. സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ പി.കെ കാർത്ത്യായനി അധ്യക്ഷത വഹിച്ചു.
തുടർന്ന് ഹെൽത്ത് സൂപ്പർവൈസർ ടെന്നിസൺ തോമസ് ആരോഗ്യ സന്ദേശം നൽകി. സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വച്ച് പ്രതിജ്ഞ എടുത്തു. ക്ഷയരോഗ ചോദ്യാവലിക്ക് ശരി ഉത്തരം നൽകിയവരിൽ നിന്നും ഭാഗ്യശാലികളായ മൂന്നുപേർക്ക് മെഡിക്കൽ ഓഫീസർ ഡോക്ടർ പി.കെ കാർത്യായനി സമ്മാനം വിതരണം ചെയ്തു ബോധവൽക്കരണത്തിന്റെ ഭാഗമായി സാമൂഹിക ഒപ്പുശേഖരണവും നടന്നു. ഹെൽത്ത് ഇൻസ്പെക്ടർ ഗോപകുമാർ സ്വാഗതം പറഞ്ഞു.