കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ശ്രീ ശങ്കര വിദ്യാനികേതന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പതിനൊന്നാമത് സമ്പൂർണ ശ്രീമദ് ഭഗവദ്ഗീതാ ജ്ഞാന യജ്ഞത്തിന് കൊടി ഉയർന്നു. സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠ ധ്വജാരോഹണം നടത്തി. സ്വാഗത സംഘം ചെയർമാൻ കെ.വി നാരായണൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു.
സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠ അനുഗ്രഹ പ്രഭാഷണം നടത്തി. ചിന്മയ മിഷൻ സ്വാമി അഭയാനന്ദ സരസ്വതി, സ്വാമി വിശ്വാനന്ദ സരസ്വതി, സ്കൂൾ പ്രിൻസിപ്പാൾ എസ്.സജീവ് കുമാർ, ഇ.പി പുരുഷോത്തമൻ തുടങ്ങിയവർ സംസാരിച്ചു. കെ.കെ രാജീവൻ സ്വാഗതവും പി.കെ ശിഖ നന്ദിയും പറഞ്ഞു. എപ്രിൽ ആറിന് യജ്ഞത്തിന് കൊടിയിറങ്ങും.