കൊളച്ചേരി ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ മാലിന്യ മുക്ത പ്രഖ്യാപനം ഇന്ന്


കമ്പിൽ :- മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കൊളച്ചേരി പഞ്ചായത്ത് സമ്പൂർണ്ണ മാലിന്യ മുക്ത പ്രഖ്യാപനം ഇന്ന് മാർച്ച്‌ 26 ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കും. കമ്പിൽ സി എച്ച് മുഹമ്മദ് കോയ സാംസ്‌കാരിക നിലയത്തിൽ നടക്കുന്ന പരിപാടി തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് സെക്രട്ടറി അരുൺ ടി.ജെ ഉദ്ഘാടനം ചെയ്യും. 

പരിപാടിയുടെ മുന്നോടിയായി ഇന്ന് വൈകുന്നേരം 3 മണിക്ക് കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ നിന്നും കമ്പിൽ ടാക്സി സ്റ്റാന്റ് വരെ ശുചിത്വ സന്ദേശ റാലി നടത്തും.

Previous Post Next Post