തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയത്തിൽ 'ആരോഗ്യമാണ് ആനന്ദം' ക്യാമ്പയിന് തുടക്കമായി


മയ്യിൽ :- 'ആരോഗ്യമാണ് ആനന്ദം' കരുതാം അർബുദത്തെ ക്യാമ്പയിൻ്റെ ഭാഗമായി തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം മയ്യിൽ സാമൂഹ്യാരോഗ്യകേന്ദ്രവുമായി സഹകരിച്ച് അർബുദ നിർണയ ക്യാമ്പും ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്‌റ്റാൻഡിങ് ചെയർമാൻ എൻ.വി ശ്രീജിനി ഉദ്ഘാടനം ചെയ്തു. 

കെ.സി വാസന്തി അധ്യക്ഷയായി. മയ്യിൽ സിഎച്ച്സി മെഡിക്കൽ ഓഫീസർ പി.കെ കാർത്യായനി, ഹെൽത്ത് സൂപ്പർവൈസർ ടെന്നിസൺ തോമസ് എന്നിവർ വിഷയാവതരണം നടത്തി. മയ്യിൽ സാമൂഹ്യാരോഗ്യ കേന്ദ്രം പിആർ ഒ ആർ ഇ ശ്രീവിദ്യ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എസ്.പി അഭിജിത്ത്, ടി.വി ബിന്ദു എന്നിവർ സംസാരിച്ചു.

Previous Post Next Post