കണ്ണാടിപ്പറമ്പ് :- ആശാവർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുക , അംഗൻവാടി ജീവനക്കാരുടെ ആനുകൂല്യം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കണ്ണാടിപ്പറമ്പ്, നാറാത്ത് മണ്ഡലം കമ്മിറ്റികൾ നാറാത്ത് പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി.
ഡിസിസി ജനറൽ സെക്രട്ടറി രജിത് നാറാത്ത് ധർണ്ണ ഉദ്‌ഘാടനം ചെയ്തു. ജയചന്ദ്രൻ മാസ്റ്റർ അദ്ധ്യക്ഷനായി. മോഹനാംഗൻ , രാജൻ.കെ , നാരായണൻ മാസ്റ്റർ , നികേത് നാറാത്ത് , സജേഷ് കല്ലേൻ , ബേബി രാജേഷ്, സുധീഷ് , സി.വിനോദ് , ഭാഗ്യനാഥൻ ,ഖൈറുന്നിസ തുടങ്ങിയവർ സംസാരിച്ചു. മനീഷ് കണ്ണോത് നന്ദി പറഞ്ഞു.