പക്ഷിയിടിച്ചതിനെ തുടർന്ന് തിരുവനന്തപുരം–ബെംഗളൂരു വിമാനം തിരിച്ചിറക്കി

 


തിരുവനന്തപുരം:- പക്ഷിയിടിച്ചതിനെ തുടർന്ന് തിരുവനന്തപുരം–ബെംഗളൂരു വിമാനം തിരിച്ചിറക്കി.തിങ്കളാഴ്ച രാവിലെ ഏഴരയ്ക്ക് തിരുവനന്തപുരം വിമാന താവളത്തിൽ നിന്ന് ടേക്ക് ഓഫിന് ഇടയിലാണ് സംഭവം.

ഇൻഡിഗോയുടെ 6ഇ 6629 വിമാനത്തിലാണ് പക്ഷിയിടിച്ചത്. തുടർന്ന് ഒന്നൊര മണിക്കൂറോളം പരിശോധനക്ക് വിധേയമാക്കിയതിന് പിന്നാലെ വിമാനം റദ്ദാക്കിയെന്ന് അധികൃതർ അറിയിച്ചു.വേറെ വിമാനം എത്തിച്ച് വൈകിട്ട് ആറിന് ബെംഗളൂരുവിലേക്ക് സർവീസ് നടത്തും.

'അറ്റകുറ്റ പണി നടക്കുന്നതിനാൽ റൺവേ അടച്ചിട്ടിരിക്കുകയാണ്. വൈകിട്ട് ആറ് മണിക്കേ വിമാനം പുറപ്പെടുകയുള്ളൂ. യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. വീട്ടിൽപ്പോയി വരാവുന്നവരെ തിരിച്ച് അയക്കുകയും ചെയ്തു' വിമാനത്താവള അധികൃതർ അറിയിച്ചു.

Previous Post Next Post