ശബരിമല :- മീനമാസ പൂജകൾ ശബരിമലനട ഇന്ന് വെള്ളിയാഴ്ച തുറക്കും. ഫ്ലൈഓവറിൽ കയറാതെ നേരിട്ട് അയ്യപ്പദർശനം നടത്താവുന്ന സംവിധാനവും വെള്ളിയാഴ്ച നിലവിൽവരും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും.
തുടർന്ന്, പതിനെട്ടാംപടിക്ക് താഴെ ആഴിയിൽ അഗ്നിപകരും. ശനിയാഴ്ച രാവിലെ അഞ്ചിന് നട തുറക്കും. 19 വരെ ദിവസവും ഉദയാസ്തമയപൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ ഉണ്ട്. 18-ന് സഹസ്രകല ശപൂജയും 19-ന് സഹസ്രകലശ ഭിഷേകവും നടക്കും. 19-ന് രാത്രി 10-ന് നട അടയ്ക്കും.