കുറ്റ്യാട്ടൂർ :- ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കുറ്റ്യാട്ടൂർ മണ്ഡലം എട്ടാം വാർഡ് മഹാത്മാഗാന്ധി കുടുംബസംഗമം വേശാല ഈസ്റ്റ് എ.എൽ.പി സ്കൂളിൽ വെച്ച് നടന്നു. വാർഡ് പ്രസിഡണ്ട് സി.വി വിനോദിന്റെ അധ്യക്ഷതയിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് വിജിൽ മോഹൻ ഉദ്ഘാടനം ചെയ്തു. ഡിസിസി നിർവാഹക സമിതി അംഗം കെ.എം ശിവദാസൻ മുഖ്യപ്രഭാഷണം നടത്തി.
നവമാധ്യമ കാലത്തെ പാരന്റിങ് വെല്ലുവിളികൾ എന്ന വിഷയത്തിൽ പ്രശസ്ത സൈക്കോതെറാപ്പിസ്റ്റും ലൈഫ് സ്കിൽ ട്രെയിനറുമായ ഷാജു കെ.സി ക്ലാസ്സെടുത്തു. ചടങ്ങിൽ മുതിർന്ന കോൺഗ്രസ് പൗരന്മാരെ ആദരിച്ചു. വിവിധ മത്സര വിജയികളെ അനുമോദിച്ചു. കുറ്റ്യാട്ടൂർ മണ്ഡലം പ്രസിഡണ്ട് പി.കെ വിനോദ്, വി.പത്മനാഭൻ മാസ്റ്റർ, അമൽ കുറ്റ്യാട്ടൂർ, എസ്.പി മധുസൂദനൻ മാസ്റ്റർ, എ.കെ ശശിധരൻ, ഷീന സുരേഷ് തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു. മണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.പി അനീഷ് കുമാർ സ്വാഗതവും സുശാന്ത് മടപ്പുരക്കൽ നന്ദിയും പറഞ്ഞു.