ചേലേരി :- കർഷകസംഘം ചേലേരി വില്ലേജ് ചേലേരി നെൽവയലുകളിൽ ഉപ്പ് വെള്ളം കയറിയ ഭാഗങ്ങൾ ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി. തുടർന്ന് കൃഷി ഓഫീസർക്കും, കാട്ടുപന്നി ശല്യം തടയണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റിനും നിവേദനം നൽകി.
കർഷകസംഘം ഏരിയ സെക്രട്ടറി പി.പവിത്രൻ, വില്ലേജ് സെക്രട്ടറി പി.വി ശിവദാസൻ, ഒ.വി രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.