ലയൺസ് ക്ലബ്ബ് ഓഫ് മയ്യിലിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ക്യാൻസർ നിർണയ ക്യാമ്പും ബോധവൽക്കരണ ക്ലാസും നടത്തി


മയ്യിൽ :- ലയൺസ് ക്ലബ്ബ് ഓഫ് മയ്യിലിന്റെ ആഭിമുഖ്യത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, വിൻ സ്റ്റാ ഡയഗണോസ്റ്റിക്സ്,കേരള ഗൈനക്കോളജി സൊസൈറ്റി എന്നിവയുമായി സഹകരിച്ച് സൗജന്യ ക്യാൻസർ നിർണയ ക്യാമ്പും ബോധവൽക്കരണ ക്ലാസും നടത്തി. മയ്യിൽ മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.വി അജിത ഉദ്ഘാടനം ചെയ്തു.

ഒന്നാം വാർഡ് മെമ്പർ യൂസഫ് പാലക്കൽ, മയ്യിൽ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് എ.കെ രാജ്മോഹൻ, ലയൺസ് സെക്രട്ടറി രാധാകൃഷ്ണൻ, ലയൺസ് സോണൽ ചെയർപേഴ്സൺ പി.കെ നാരായണൻ, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി രാജീവ് മാണിക്കോത്ത്, വിൻസ്റ്റാ ഡയഗണോസ്റ്റിക് ഡയറക്ടർ ഡോക്ടർ മഞ്ജുഷ, കേരള ഗൈനക്കോളജി സൊസൈറ്റിയുടെ ഡോക്ടർ അനുശ്രീ, ഡോക്ടർ ഫാത്തിമ ഹെന്ന എന്നിവർ സംസാരിച്ചു. ലയൺസ് ക്ലബ് ട്രഷറർ സി.കെ പ്രേമരാജൻ നന്ദി പറഞ്ഞു. 

Previous Post Next Post