കൊളച്ചേരി :- നണിയൂർ ജ്ഞാനദീപ൦ വായനശാല & ഗ്രന്ഥാലയം ലഹരി ഉൽപ്പന്നങ്ങളുടെ ഉപയോഗത്തിനെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. റിട്ട.അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ എ.പി രാജീവ് ക്ലാസ് എടുത്തു.
3-ാ൦ വാർഡ് ആശാവർക്കർ കെ.ടി പുഷ്പജ, കുടുംബശ്രീ കമ്മ്യൂണിറ്റി കൗൺസിലർ വി.ശ്രീജ എന്നിവർ സംസാരിച്ചു. എ.ഷൈന അദ്ധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി ഷീജ സ്വാഗതവു൦ എക്സൈസ് പ്രിവന്റീവ് ഓഫീസറും വായനശാല പ്രവ൪ത്തക സമിതി അംഗവുമായ ഇ.സുജിത്ത് നന്ദിയും പറഞ്ഞു.