കുറ്റ്യാട്ടൂർ:- പാവന്നൂർമൊട്ട ഐടിഎം കോളേജ് കൊമേഴ്സ് വിഭാഗം രണ്ടാം വർഷ ബിരുദ വിദ്യാർഥികൾ ഒന്നാം വാർഡിലെ നിർധന കുടുംബങ്ങൾക്ക് വിതരണം ചെയ്യുന്നതിനായി ഭക്ഷ്യകിറ്റ് കൈമാറി.
കുറ്റ്യാട്ടൂർ ഗ്രാമപ്പഞ്ചായത്ത് അംഗം യൂസഫ് പാലക്കൽ കിറ്റ് ഏറ്റുവാങ്ങി. കോളേജ് കൊമേഴ്സ് വിഭാഗം തലവൻ ശരത്ചന്ദ്രനും അധ്യാപകരായ എം സി രാജേഷ്, ബിബിൻ തോമസ്, ഇ ബി രമ്യ, ടി ശ്രാവൺ എന്നിവരും കേശവൻ നമ്പൂതിരി, ടി ഒ നാരായണൻ കുട്ടി എന്നിവരും സന്നിഹിതരായി.