കണ്ണൂർ - മസ്കറ്റ് ഇൻഡിഗോ സർവീസ് മേയ് 15 മുതൽ


മട്ടന്നൂർ :- കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് മസ്കറ്റിലേക്ക് ഇൻഡിഗോയുടെ സർവീസ് തുടങ്ങുന്നത് മേയ് 15-ലേക്ക് മാറ്റി. ഏപ്രിൽ 22 മുതൽ തുടങ്ങുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽ നിന്ന് ഫുജൈറയിലേക്കുള്ള ഇൻഡിഗോയുടെ പ്രതിദിന സർവീസും മേയ് 15 മുതൽ തുടങ്ങും. കണ്ണൂരിൽ നിന്ന് ആദ്യമായാണ് ഫുജൈറയിലേക്ക് സർവീസ് തുടങ്ങുന്നത്.

കണ്ണൂർ-ദമാം സെക്ടറിൽ ഇൻ ഡിഗോ സർവീസ് ജൂൺ 15 മുതലാണ് തുടങ്ങുക. ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസ്. ഏപ്രിൽ 20 മുതൽ തുടങ്ങുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്.

കണ്ണൂർ-ഹൈദരാബാദ് സെ ക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് മേയ് 11 മുതൽ തുടങ്ങും. ഞായറാഴ്ചകളിൽ മാത്രമാണ് സർവീസ്. ഹൈദരാബാദിലേക്ക് ഇൻഡിഗോ പ്രതിദിന സർവീസ് നടത്തുന്നുണ്ട്.

Previous Post Next Post