കൊളച്ചേരി ഇ.പി കൃഷ്ണൻ നമ്പ്യാർ സ്മാരക എ.എൽ.പി സ്കൂൾ വാർഷികാഘോഷം തകജം - 2025 സമാപിച്ചു


കൊളച്ചേരി :- കൊളച്ചേരി ഇ.പി കൃഷ്ണൻ നമ്പ്യാർ സ്മാരക എ.എൽ.പി സ്കൂൾ 43 മത് വാർഷികാഘോഷം തകജം - 2025 സമാപിച്ചു. അഡ്വ ബിനോയ് കുര്യൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പുതിയ കാലത്തിനനുസരിച്ച് കുട്ടികളുടെ എല്ലാ സാധ്യതകളെയും കണ്ടറിഞ്ഞ് വളർത്തിയെടുക്കാനുള്ള എല്ലാ സംവിധാനങ്ങളും പൊതുവിദ്യാലയങ്ങളിലാണുള്ളതെന്ന് ബിനോയ്‌ കുര്യൻ പറഞ്ഞു.

പി.പി കുഞ്ഞിരാമൻ അധ്യക്ഷനായി. പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകൻ ഡോ. പി.വി പുരുഷോത്തമൻ മുഖ്യ പ്രഭാഷണം നടത്തി. പ്രഥമാധ്യാപകൻ വി.വി ശ്രീനിവാസൻ റിപ്പോർട്ട് അവതരിപ്പിച്ചു. ടി.മുഹമ്മദ് അഷ്റഫ് മാസ്റ്ററുടെയും വാസുദേവൻ തെക്കെയിലിൻ്റ്യും പേരിൽ ഏർപ്പെടുത്തിയ എൻഡോവ്മെൻ്റുകൾ എ.ഇ.ഒ ജാൻസി ജോൺ വിതരണം ചെയ്തു. സർവീസിൽ നിന്ന് വിരമിക്കുന്ന മയ്യിൽ ബിആർസി കോ ഓർഡിനേറ്റർ ഗോവിന്ദൻ എടാടത്തിലിന് ചടങ്ങിൽ ഉപഹാരം നൽകി. 

പാടിയിൽ , കൊളച്ചേരി സെൻട്രൽ, പെരുമാച്ചേരി അങ്കണവാടി , ബട്ടർ ഫ്ലൈ ഗാർഡൻ പ്രീസ്കൂൾ കുട്ടികളുടെ ഡാൻസ് പ്രോഗ്രാം, കൊളച്ചേരി കലാഗ്രാമം അവതരിപ്പിച്ച നൃത്തസന്ധ്യ, കുട്ടികൾ അവതരിപ്പിച്ച നാടകം ' ബുദ്ധപാഠം' ,മദേർസ് ഫോറം അവതരിപ്പിച്ച ഡാൻസ് ഫ്യൂഷൻ എന്നിവ അരങ്ങേറി.

കൊളച്ചേരി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ.ബാലസുബ്രഹ്മണ്യൻ സമ്മാനവിതരണം നടത്തി കൊളച്ചേരി കലാഗ്രാമം ഇൻട്രക്ടർമാരായ അശോകൻ പെരുമാച്ചേരി, നീലിമ കമ്പിൽ, രാഹുൽ കുഞ്ഞിമംഗലം എന്നിവരെ ചടങ്ങിൽ ആദരിച്ചു. കെ.വി പവിത്രൻ, കെ.രാമകൃഷ്ണൻ മാസ്റ്റർ, സി. കമലാക്ഷി ടീച്ചർ, കെ.വി ശങ്കരൻ എം.ഗൗരി, അരുൺ കുമാർ പി.എം , ടി.സുബ്രഹ്മണ്യൻ, നമിത പ്രദോഷ്, രോഷിന ടി.പി, നീതു.ടി ,രാധിക പ്രിയേഷ് , വി.വി രേഷ്മ, ജ്യോതി വി.പി തുടങ്ങിയവർ സംസാരിച്ചു. ടി.വി സുമിത്രൻ സ്വാഗതവും കെ.ശിഖ നന്ദിയും പറഞ്ഞു. 





Previous Post Next Post