ക്ഷേത്രത്തിൽ നിന്ന് മോഷണം പോയത് 20 പവൻ സ്വർണ്ണാഭരണങ്ങൾ ; കീഴ്ശാന്തി പിടിയിൽ


ആലപ്പുഴ :- ആലപ്പുഴ എഴുപുന്ന ശ്രീനാരായണപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ തുരുവാഭരണങ്ങൾ മോഷണം പോയ സംഭവത്തിൽ കീഴ്ശാന്തി പിടിയിൽ. ക്ഷേത്രത്തിലെ കീഴ്ശാന്തിയായ കൊല്ലം സ്വദേശി രാമചന്ദ്രൻ പോറ്റിയാണ് പിടിയിലായത്. 

പ്രതിയെ എറണാകുളത്ത് നിന്നാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. കിരീടം ഉൾപ്പടെ 20 പവൻ സ്വർണ്ണാഭരണങ്ങളാണ് ക്ഷേത്രത്തിൽ നിന്നും മോഷണം പോയത്. മോഷ്ടിച്ച സ്വർണം ഇയാൾ തേവരയിലെ ബാങ്കിൽ പണയം വച്ചതായും കണ്ടെത്തി.

Previous Post Next Post