മയ്യിൽ റൈസ് പ്രൊഡ്യൂസേഴ്സ് കമ്പനിയുടെ ഗാബാ റൈസ് പ്രൊഡക്ട് ലോഞ്ചിംഗും കണ്ണൂർ കേരളഗ്രോ വിപണന കേന്ദ്രം ഉദ്ഘാടനവും ഏപ്രിൽ 22 ന്
മയ്യിൽ :- മയ്യിൽ റൈസ് പ്രൊഡ്യൂസേഴ്സ് കമ്പനി നബാർഡിന്റെ ധനസഹായത്തോടെയും KAU, KVK എന്നിവയുടെ സഹകരണത്തോടെയും വികസിപ്പിച്ചെടുത്ത ഗാബാ റൈസ് പ്രൊഡക്ട് ലോഞ്ചിംഗും വിപുലീകരിച്ച കണ്ണൂർ കേരളഗ്രോ വിപണന കേന്ദ്രം ഉദ്ഘാടനവും ഏപ്രിൽ 22 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കണ്ണൂർ ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും. കേരള വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. അഡ്വ. ബിനോയ് കുര്യൻ പ്രൊഡക്ട് ഏറ്റുവാങ്ങും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നാകുമാരി അധ്യക്ഷത വഹിക്കും