കല്യാശ്ശേരി:-ഏഴോംകൂൾ റൂഫ് സാങ്കേതിക വിദ്യയിലൂടെ കെട്ടിടങ്ങൾക്കകത്തെ ചൂട് കുറക്കുന്ന മാർഗങ്ങൾ പ്രചരിപ്പിക്കുന്നതിനായി എനർജി മാനേജ്‌മെന്റ് സെന്റർ കേരളയുടെ നേതൃത്വത്തിൽ ഞായറാഴ്‌ച വൈകിട്ട് വൈകിട്ട് നാലിന് ചെങ്ങൽ ഈസ്‌റ്റ് എകെജി സ്‌മാരക ഗ്രന്ഥാലയത്തിൽ സെമിനാർ സംഘടിപ്പിക്കും.
കെട്ടിടങ്ങൾക്കുള്ളിലെ ചൂട് കുറച്ച് എയർകണ്ടീഷനറുകൾ, ഫാനുകൾ എന്നിവയുടെ ഉപയോഗം പരിമിതമാക്കുന്നതിലൂടെ വൈദ്യുതി ഉപയോഗം കുറക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം. തായംപൊയിൽ സഫ്‌ദർ ഹാഷ്‌മി സ്‌മാരക ഗ്രന്ഥാലയം, കേരള സംസ്ഥാന കാലാവസ്ഥ വ്യതിയാന നിയന്ത്രണ ദൗത്യം, ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി, കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ‘കുളിർമ’ എന്ന പേരിലുള്ള ക്യാമ്പയിൻ.
പഞ്ചായത്ത് പ്രസിഡന്റ് പി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യും. നാഷണൽ സർവീസ് സ്‌കീം ക്ലസ്‌റ്റർ കൺവീനർ സി വി ഹരീഷ് കുമാർ വിഷയാവതരണം നടത്തും. ഓപ്പൺ ടു ഓൾ വിഭാഗത്തിൽ തത്സമയ ക്വസ് മത്സരവുമുണ്ടാകും. 28ന് വൈകിട്ട് നാലിന് വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറിയിലും സെമിനാർ നടക്കും.