തിരുവനന്തപുരം :- 3 മാസത്തിനിടെ സംസ്ഥാനത്ത് എക്സൈസ് പിടികൂടിയത് 148 കിലോ കഞ്ചാവ് ചോക്ലേറ്റ്. ജനുവരി മുതൽ മാർച്ച് വരെയുള്ള പരിശോധനയിൽ പിടികൂടിയതാണിത്. ഈ കാലയളവിൽ എക്സൈസ് റജിസ്റ്റർ ചെയ്‌തത് 3096 ലഹരിക്കേസുകൾ. 5239 അബ്കാരി കേസുകൾക്കു പുറമേയാണിത്. 3101 പ്രതികൾ എൻഡിപിഎസ് കേസിൽ അറസ്‌റ്റിലായി.
8.8 ലക്ഷം രൂപയാണ് ഇത്രയും കേസുകളിൽ തൊണ്ടിയായി പിടിച്ചെടുത്തത്. മൂന്നു മാസത്തിനിടെ 1082.65 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്. 539 കഞ്ചാവ് ചെടി, 177.4 ഗ്രാം ഹെറോയിൻ, 43.3 ഗ്രാം ബ്രൗൺ ഷുഗർ, 431 ഗ്രാം ഹഷീഷ്, 914 ഗ്രാം എം ഡിഎംഎ എന്നിവയും പിടികൂടി. സംസ്ഥാനത്തേക്കു സ്ഥിരമായി കഞ്ചാവ് എത്തിക്കുന്ന 65 പേർ മൂന്നു മാസമായി എക്സൈസിന്റെ നിരീക്ഷണത്തിലുണ്ട്.