റെക്കോർഡ് വില്പനയുമായി കുടുംബശ്രീ ; ഇത്തവണ വിഷു വിപണന മേളകളിലൂടെ നേടിയത് ഒരു കോടിയോളം രൂപ
കണ്ണൂർ :- വിഷു വിപണന മേളകളിലൂടെ ഇത്തവണ കുടുംബശ്രീ നേടിയത് 97,05,702 രൂപ. കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ 81 സിഡിഎസുകളിലുടെ 1581 ചെറുകിട സംരംഭകരുടെയും 1136 ജെഎൽജി കർഷകരുടെയും ഉൽപന്നങ്ങൾ ആണ് മേളകളിലൂടെ വിറ്റത്. ഏപ്രിൽ 7ന് ആരംഭിച്ച മേള 13നു സമാപിച്ചു. ചെറുതാഴം ഐഎഫ്സിയുടെ തവിടുകളയാത്ത കുത്തരികളാണ് ഏറ്റവുമധികം വിൽപന നടന്നത്.