നാറാത്ത് :- ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ വായനശാല-ലൈബ്രറി പ്രഖ്യാപനം നടത്തി പ്രശസ്ത സംഗീത സംവിധായകൻ രമേഷ് നാരായൺ ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് കെ.രമേശൻ അദ്ധ്യക്ഷത വഹിച്ചു. ഡോ: വി.ശിവദാസൻ എംപി മുഖ്യാതിഥിയായി.
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിതിൻ രാജ് IPS, കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ വിജയൻ കണ്ണൂർ ഫോക്‌ലോർ അക്കാദമി ചെയർമാൻ അജയൻ മാസ്റ്റർ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ബാലൻ മാസ്റ്റർ , താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം അരക്കൻ പുരുഷോത്തമൻ തുടങ്ങിയവർ ആശംസയർപ്പിച്ചു സംസാരിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കാണി ചന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡണ്ട് കെ.ശ്യാമള നന്ദിയും പറഞ്ഞു.