മയ്യിൽ :- പോലീസ് സ്റ്റേഷൻ കെട്ടിട നിർമാണത്തിന് രണ്ടു ഭരണാനുമതി കോടി രൂപയുടെ ഭരണാനുമതിയായി. മയ്യിൽ പഞ്ചായത്ത് ഓഫിസിനു സമീപത്തെ പൊതുമരാമത്ത് (റോഡ്‌സ്) വകുപ്പിന്റെ 51 സെന്റ് സ്‌ഥലത്താണ് സ്റ്റേഷൻ കെട്ടിടം നിർമിക്കുന്നത്. വർഷങ്ങളായുള്ള വാടകക്കെട്ടിടത്തിലെ പരിമിതികൾക്ക് അറുതിയാകും. 308 ചതുരശ്ര മീറ്റർ വലുപ്പത്തിൽ ഒറ്റ നിലയിലാണ് ആദ്യഘട്ടം കെട്ടിടം നിർമിക്കുന്നത്. പാർക്കിങ് സൗകര്യം, റിസപ്ഷൻ, പി ആർഒ, എസ്ച്ച് മുറി, റൈറ്റർറൂം, റെക്കോർഡ് റൂം, ജനമൈത്രി ഹാൾ, നിരീക്ഷണ ക്യാമറ കൺ ട്രോൾ റൂം എന്നിവയും ശുചിമുറി അടക്കം രണ്ട് ലോക്കപ്പ് മുറികളും ഉണ്ടാകും.
കൂടാതെ സബ് ഇൻസ്പെക് ടർ, എസ്എച്ച്ഒ മുറികളും വരാ ന്ത, പോർച്ച് എന്നിവയും നിർമി ക്കും. ലിഫ്റ്റിനുള്ള ഇടവും ഒരു ക്കും. 2010ലാണ് മയ്യിൽ ടൗൺ കേന്ദ്രീകരിച്ച് പൊലീസ് സ്‌റ്റേ ഷൻ ആരംഭിച്ചത്. സ്വന്തം കെട്ടി ടം ഇല്ലാത്തതിനാൽ ടൗണിൽ ഓടിട്ട ഒറ്റനില വാടക കെട്ടിടത്തി ലാണ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. മുപ്പത്തഞ്ചോളം പൊലീ സുകാരുള്ള ഇവിടെ അടി സ്‌ഥാന സൗകര്യങ്ങൾ കുറവാ ണ്. മൂന്നു മുറി കെട്ടിടത്തിൽ ഫയലുകൾ സൂക്ഷിക്കാനോ പരാതിയുമായി എത്തുന്നവർക്ക് ഇരിക്കാനോ ഇടമില്ല.കസ്‌റ്റഡിയിലെടുക്കുന്ന വാഹ നങ്ങൾ പാർക്ക് ചെയ്യാനും സൗ കര്യമില്ല. എം.വി.ഗോവിന്ദൻ എം എൽഎ ഇടപെട്ട് 2024 - 2025 വർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തിയാണ് 2 കോടി രൂപ അനുവദിച്ചത്.
ആദ്യ ഘട്ടത്തിൽ സ്‌റ്റേഷന് സ്ഥലം കണ്ടെത്തുക എന്നതായിരുന്നു പ്രധാന പ്രശ്നം. ഇതിനായി എം.വി.ഗോവിന്ദൻ എം എൽഎ തുടർച്ചയായി ഇടപെട്ട തോടെയാണ് മയ്യിൽ പൊലീസ് സ്റ്റേഷന് സ്വന്തമായി മരാമത്ത് വകുപ്പിന്റെ (റോഡ് വകുപ്പ്) കയ്യി ലുണ്ടായിരുന്ന സ്ഥലം കൈമാറി യത്. ഭരണാനുമതി ലഭ്യമായത്തോടെ ടെൻഡർ പ്രവർത്തനങ്ങൾ വേഗത്തിലാക്കി കെട്ടിട നിർമാണം ആധുനിക സൗകര്യ ങ്ങളോടെ എത്രയും പെട്ടെന്ന് പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്