എക്സ് സർവീസ്മെൻ വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ മയ്യിൽ യുദ്ധസ്മാരകത്തിൻ്റെ മൂന്നാം വാർഷികം ആചരിച്ചു


മയ്യിൽ :- എക്സ് സർവീസ്മെൻ വെൽഫെയർ അസോസിയേഷൻ (ESWA) മയ്യിലിൻ്റെ നേതൃത്വത്തിൽ പണി കഴിപ്പിച്ച മയ്യിലിലെ യുദ്ധസ്മാരകത്തിൻ്റെ മൂന്നാമത് വാർഷികം ആചരിച്ചു. 

വാർ മെമ്മോറിയൽ കമ്മിറ്റി പ്രസിഡൻ്റ് Rtd.സുബേദാർ മേജർ രാധാകൃഷ്ണൻ ടി.വിയുടെ  നേതൃത്വത്തിൽ രാജ്യത്തിന് വേണ്ടി ജീവത്യാഗംചെയ്ത ധീരസൈനികർക്ക് പുഷ്പചക്രം അർപ്പിച്ച്  പുഷ്പാർച്ചനയും നടത്തി. Col സാവിത്രിയമ്മ കേശവൻ, കേശവൻ നമ്പൂതിരി, രത്നാകരൻ.കെ, മോഹനൻ.എം, പി.സി.പി പുരുഷോത്തമൻ, ബാബു പണ്ണേരി (ACE ബിൽഡേഴ്സ്), കെ.പി.ആർ നായർ, പുഷ്പജൻ കെ.കെ, പത്മനാഭൻ കെ.ടി, പത്മനാഭൻ.കെ, രാജേഷ്.കെ തുടങ്ങിയവർ പങ്കെടുത്തു.

Previous Post Next Post