കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ശ്രീ ശാസ്താക്ഷേത്രത്തിൽ ഒൻപത് നാൾ നീണ്ടു നിൽക്കുന്ന ഉത്രവിളക്ക് ഉത്സവത്തിനു തന്ത്രി കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ നടന്ന കൊടിയേറ്റത്തോടെ തുടക്കമായി. പൂരംകുളി, ബിംബശുദ്ധി, ചതുഃശുദ്ധി, ധാര, കലശാഭിഷേകം, നിടുവാട്ട് മഹല്ല് ജുമാമസ്ജിദ് ഭാരവാഹികളുടെ നേതൃത്വത്തിൽ പഞ്ചസാരക്കുടം സമർപ്പണം, ക്ഷേത്രം കോയ്മ മംഗലശ്ശേരി ഇല്ലത്ത് നാരായണൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ തിരുവത്താഴത്തിനുള്ള അരിഅളവ്, മെഗാതിരുവാതിര എന്നിവ നടന്നു.
ഇന്ന് വൈകുന്നേരം 7. 30ന് കുട്ടികളുടെ കൈകൊട്ടിക്കളി, ഫ്യൂഷൻ തിരുവാതിര, നൃത്തസന്ധ്യ, 12ന് രാത്രി 8നു ഗാനമേള, 13ന് വൈകിട്ട് 6 30ന് നാറാത്ത് പാണ്ഡ്യൻതട സ്‌ഥാനത്തേക്ക് എഴുന്നള്ളത്ത്, 7 മുതൽ നൃത്തനൃത്യങ്ങൾ, സംഗീത കച്ചേരി, ന്യത്തസന്ധ്യ, രാത്രി 9ന് പാണ്ഡ്യൻതട സ്‌ഥാനത്ത് നിവേദ്യപൂജ, തായമ്പക, 10നു തിരിച്ചെഴുന്നെള്ളത്ത്, എതിരേൽപ്.
ഏപ്രിൽ 14ന് രാവിലെ 5നു വിഷുക്കണി ദർശനം, രാത്രീ 7 30ന് മെഗാ ഷോ, 15ന് രാവിലെ 8 30ന് ഉത്സവബലി, വൈകിട്ട് 7.30 ന് പാണ്ടി മേളം, 16ന് വൈകിട്ട് 7.30 ന് നാട കം മിഠായിത്തെരുവ്, 17ന്വൈകിട്ട് 7നു നടനം 2025, രാത്രി 11ന് കണ്ണാടിപ്പറമ്പ് ഗണപതി മണ്ഡപത്തിൽ നിന്നും കരടിവരവ്, തായമ്പക, പള്ളി വേട്ടയ്ക്ക് : എഴുന്നള്ളത്ത്, തിരിച്ചെഴുന്നള്ളത്ത്, ചന്തം, കരടിക്കളി, ആചാര വെടിക്കെട്ട്, തിരുനൃത്തം, പൂരക്കളി. സമാപന ദിവസമായ 18നു രാവിലെ 8.30ന് ആറാട്ട്, കൊടിയിറക്കം, ആറാട്ട്സദ്യ എന്നിവ നടക്കും.