പാമ്പുരുത്തി :- ഡ്രോപ്സ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ വർഷങ്ങളായി നൽകിവരുന്ന വിഷുപ്പുടവ വിതരണം ചെയ്തു. വൈസ് ചെയർമാൻ മുസ്തഫ പാറെത്ത് വിതരണോദ്ഘാടനം നിർവഹിച്ചു.
പ്രസിഡണ്ട് എം.അബൂബക്കർ അധ്യക്ഷത വഹിച്ചു. ഷമീം വി.കെ, ഷമീം പാലങ്ങാട്ട്, എം.ഷൗക്കത്തലി, റാസിഖ്.എം എന്നിവർ പങ്കെടുത്തു. സെക്രട്ടറി സിദ്ദീഖ് പാലങ്ങാട്ട് സ്വാഗതവും ഡ്രോപ്സ് ട്രഷറർ ടി.ഷിജു നന്ദിയും പറഞ്ഞു.