കൊളച്ചേരി ഇ.പി കൃഷ്ണൻ നമ്പ്യാർ സ്മാരക എ.എൽ.പി സ്കൂൾ വാർഷികാഘോഷത്തിന് ഇന്ന് സമാപനമാകും


കൊളച്ചേരി :- കൊളച്ചേരി ഇ.പി കൃഷ്ണൻ നമ്പ്യാർ സ്മാരക എ.എൽ.പി സ്കൂൾ വാർഷികാഘോഷം 'തകജം 2025' ഇന്ന് സമാപിക്കും. വൈകുന്നേരം 6.30 ന് കൊളച്ചേരി സെൻട്രൽ, പാടിയിൽ, പെരുമാച്ചേരി അംഗൻവാടി, ബട്ടർഫ്ലൈ ഗാർഡൻ, പ്രീ സ്കൂൾ വിദ്യാർത്ഥി കൾ അവതരിപ്പിക്കുന്ന ഡാൻസ് പ്രോഗ്രാം അരങ്ങേറും. 

7.30 ന് സമാപന സമ്മേളനം നടക്കും. സ്വാഗതസംഘം ചെയർമാൻ പി.പി കുഞ്ഞിരാമന്റെ അധ്യക്ഷതയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ്‌ കുര്യൻ ഉദ്ഘാടനം ചെയ്യും. പ്രധാനധ്യാപകൻ വി.വി ശ്രീനിവാസൻ മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിക്കും. ടി.മുഹമ്മദ് അഷ്റഫ് മാസ്റ്റർ, വാസുദേവൻ തെക്കെയിൽ സ്‌മാരക എൻഡോവ്മെന്റുകളുടെ ഉദ്ഘാടനം തളിപ്പറമ്പ് സൗത്ത് ഉപജില്ലാ AEO ജാൻസി ജോൺ നിർവ്വഹിക്കും. വിദ്യാഭ്യാസ പ്രവർത്തകൻ ഡോ:പി.വി പുരുഷോത്തമൻ മുഖ്യപ്രഭാഷണം നടത്തും. കൊളച്ചേരി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ബാലസുബ്രഹ്മണ്യൻ,വാർഡ് മെമ്പർ അഡ്വ.കെ.പ്രിയേഷ് സമ്മാനവിതരണം നടത്തും. 

തുടർന്ന് കൊളച്ചേരി കലാഗ്രാമം അവതരിപ്പിക്കുന്ന നൃത്തസന്ധ്യ, മദേഴ്സ് ഫോറം അവതരിപ്പിക്കുന്ന ഡാൻസ് ഫ്യൂഷൻ, നാലാംക്ലാസ് വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ബുദ്ധപാഠം നാടകവും അരങ്ങേറും. സ്കിറ്റുകൾ, സംഗീതശില്പം, മൈം ഷോ, അറബിക് ഫ്യൂഷൻ ഡാൻസ് എന്നീ പരിപാടികൾ അവതരിപ്പിക്കും.

Previous Post Next Post