മയ്യിൽ :- ചെക്യാട്ട് ഉത്രവിളക്കുത്സവ സാംസ്ക്കാരിക വേദിയിൽ നൃത്തജാലിക, ഗാനാമൃതം പരിപാടികൾ അവതരിപ്പിച്ച ചിലമ്പൊലി നൃത്തവിദ്യാലയത്തിലെ വിദ്യാർത്ഥികളെയും തിരുവാതിര അവതരിപ്പിച്ച അമ്മക്കൂട്ടായ്മ ടീമിനേയും അനുമോദിച്ചു.
മയ്യിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ഇ.പി രാജൻ വിശിഷ്ടാതിഥിയായി. ആദിഷ്.കെ അധ്യക്ഷത വഹിച്ചു. മനോജ് കല്യാട് , രശ്മിറാം കണ്ണൂർ, രവി നമ്പ്രം എന്നിവർ സംസാരിച്ചു. റിയാൻഷി.ആർ സ്വാഗതം പറഞ്ഞു.