ഭക്തി സംവർദ്ധിനി യോഗത്തിന്റെ ആഭിമുഖ്യത്തിൽ തളാപ്പ് എസ് എൻ വിദ്യാമന്ദിറിൽ പ്രഭാഷണം നടത്തി


കണ്ണൂർ :- സനാതനധർമ്മത്തിൻ്റെ ശാശ്വ മൂല്യങ്ങൾ പഠിച്ച് കുട്ടികൾ വളരണമെന്നും വീടുകളിൽ അതിനുള്ള അന്തരീക്ഷം ഉണ്ടാക്കണമെന്നും പ്രഭാഷകനും എഴുത്തുകാരനായ കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ അഭിപ്രായപ്പെട്ടു. ശ്രീ ഭക്തി സംവർദ്ധിനി യോഗത്തിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ എസ് എൻ വിദ്യാമന്ദിറിൽ നടന്ന അഞ്ച് ദിവസത്തെ സനാതന ധർമ്മ പഠന ശിബിരത്തിൽ വിദ്യയും വിദ്യാർത്ഥികളും എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കുട്ടികളിൽ പ്രകൃതി, വികൃതി, സുകൃതി എന്നിങ്ങനെ മൂന്ന് സഹജാവ ബോധങ്ങളുണ്ട്.അവരെ പ്രകൃതി ഭാവത്തിൽ നിന്നും സുകൃത ഗുണത്തിലേക്ക് കൊണ്ടുവരാൻ ഇത്തരം ശിബിരങ്ങൾക്ക് കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അഞ്ചു ദിവസങ്ങളായി നടക്കുന്ന ശിബിരത്തിൽ ഉണ്ണികൃഷ്ണ വാര്യർ പട്ടാന്നൂർ, ശരത് കൃഷ്ണ മയ്യിൽ, ഗോവിന്ദൻ മാസ്റ്റർ, ഗൗരി നന്ദ മലയാറ്റൂർ ,ദുർഗ്ഗാദാസ് ,പ്രശാന്ത് പറശ്ശിനി , ഡോ: ജയരാജ് ടി കെ , മുകേഷ് കുളമ്പുക്കാട് ,റോഷിനി നാഥ് രമേഷ്, സുരേന്ദ്രൻ് വാരച്ചാൽ എന്നിവർ വിവിധ വിഷയങ്ങളെ കുറിച്ച് ക്ലാസ് എടുത്തു. സനാതന ധർമ്മത്തിലെ ശാശ്വത മൂല്യങ്ങൾ, അഭിനയിക്കളരി ,സംഗീതമാധുര്യം, നാടൻ ശീലുകൾ, യോഗ, പ്രകൃതി ദർശനം ,കാർട്ടൂൺ തുടങ്ങയ വിഷയങ്ങൾ ക്യാമ്പിൽ ചർച്ച ചെയ്തു.

Previous Post Next Post