മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭീകരവിരുദ്ധ പ്രതിജ്ഞ എടുത്തു


മയ്യിൽ :- മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭീകരവിരുദ്ധ പ്രതിജ്ഞ എടുത്തു. മയ്യിൽ ടൗണിൽ നടന്ന ചടങ്ങിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.എച്ച് മൊയ്തീൻകുട്ടി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 

കോൺഗ്രസ് നേതാക്കളായ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.പി ശശിധരൻ, കെ എസ് എസ് പി എ സ്റ്റേറ്റ് സെക്രട്ടറിയേറ്റ് മെമ്പർ കെ.സി രാജൻ മാസ്റ്റർ, കെ എസ് എസ് പി എ സംസ്ഥാന കൗൺസിലർ കെ.പി ചന്ദ്രൻ മാസ്റ്റർ, കുറ്റ്യാട്ടൂർ പഞ്ചായത്ത് മെമ്പർ യൂസഫ് പാലക്കൽ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ മുതിർന്ന കോൺഗ്രസിന്റെ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.



Previous Post Next Post