പള്ളിപ്പറമ്പ് :- കോടിപ്പൊയിൽ അബൂബക്കർ സിദ്ധീഖിയ ജുമാ മസ്ജിദ് കമ്മിറ്റി സംഘടിപ്പിച്ച റംസാൻ ക്വിസ്സ് മത്സര വിജയികൾക്ക് സമ്മാനം നൽകി. ഹിറാ ട്രാവൽസ് ഓൺലൈൻ സർവ്വീസ് എ.പി സ്റ്റോർ സ്പോൺസർ ചെയ്ത ഒന്നാംസമ്മാനം വി.സി മുഹമ്മദിനും, അൽ അമീൻ ചിക്കൻ സ്റ്റാൾ സ്പോൺസർ ചെയ്ത രണ്ടാംസമ്മാനം കെ.കെ മുഹമ്മദിനും നൽകി.
ഖത്തീബ് ഷുഹൈൽ സഖാഫിയും മുസ്തഫ അൽ ഖാസിമിയും, ഫായിസ് ഉമൈദിയും ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു.