താമരശ്ശേരിയിലെ ഷഹബാസ് കൊലക്കേസ് ; കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യമില്ല


കോഴിക്കോട് :- താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യമില്ല. പ്രതികളായ വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ സെക്ഷൻ കോടതി തള്ളി. ജുവൈനൽ ബോര്‍ഡ് ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഇവര്‍ ജില്ലാ കോടതിയെ സമീപിച്ചത്. 

ഹർജിയിൽ കഴിഞ്ഞ വ്യാഴാഴ്ച വാദം പൂർത്തിയായിരുന്നു.അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കുട്ടികൾക്ക് ജാമ്യം നല്‍കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്‍റെ വാദം. കുറ്റകൃത്യം ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്ത രീതി പരിഗണിച്ച് ഇവർക്ക് ജാമ്യം നല്‍കരുതെന്നും രക്ഷിതാക്കള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നുമായിരുന്നു ഷഹബാസിന്‍റെ കുടുംബത്തിന്‍റെ വാദം. ഈ വാദങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. കുറ്റാരോപിതർ ഇനി ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കും. 

Previous Post Next Post