കൊളച്ചേരി :- CPI കൊളച്ചേരി ലോക്കൽ സമ്മേളനത്തിന് നണിയൂർ എ.എൽ.പി സ്കൂളിൽ പി.പി കുഞ്ഞിരാമൻ നഗറിൽ നടന്നു. കാട്ടാമ്പള്ളി - മയ്യിൽ PWD റോഡിൽ പാടിക്കുന്ന്
മുതൽ കരിങ്കൽക്കുഴി വരെയും അംഗനവാടി മുതൽ കരിങ്കൽക്കുഴി വരെയും ഡൈനേജ് ഇല്ലാത്തതിനാൽ നണിയൂർ, കൊളച്ചേരി ഭാഗങ്ങളിലെ പ്രാദേശിക റോഡിൽ കൂടി മഴവെള്ളം പോകുന്നത് തടയാൻ അടിയന്തിരമായി ഡ്രെയ്‌നേജ് നിർമ്മിക്കണമെന്ന് കൊളച്ചേരി ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു
കെ.വി ശശീന്ദ്രൻ പതാക ഉയർത്തി. CPI മുൻ ജില്ല സെക്രട്ടറി സി.രവീന്ദ്രൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.അജയ് കുമാർ, കെ.വി ഗോപിനാഥൻ, പി.എം അരുൺ കുമാർ, പി.രവീന്ദ്രൻ, കെ.പി നാരായണൻ തുടങ്ങിയവർ സംസാരിച്ചു. പി.സുരേന്ദ്രൻ മാസ്റ്റർ, എ.വി രജിത്ത്, കെ.പ്രമീള തുടങ്ങിയവർ സമ്മേളനം നിയന്ത്രിച്ചു. സെക്രട്ടറിയായി കെ.വി ശശീന്ദ്രനേയും അസിസ്റ്റന്റ് സെക്രട്ടറിയായി കെ.പി നാരയണനേയും 11 അംഗ ലോക്കൽ കമ്മറ്റിയേയും തിരഞ്ഞെടുത്തു.
വൈകുന്നേരം കരിങ്കൽക്കുഴിയിൽ സി.വി മാധവൻ നമ്പ്യാർ നഗറിൽ നടന്ന പ്രകടനവും പൊതുസമ്മേളനവും സംസ്ഥാന കൗൺസിൽ അംഗം സി.എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.വി ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. പി.അജയ് കുമാർ, കെ.വി ഗോപിനാഥൻ, പി.രവീന്ദ്രൻ തുടങ്ങിയർ സംസാരിച്ചു.