കമ്പിൽ മാപ്പിള ഹൈസ്കൂൾ 1982-83 ബേച്ച് പൂർവ്വവിദ്യാർത്ഥി സംഗമം നടത്തി



കമ്പിൽ :- കമ്പിൽ മാപ്പിള ഹൈസ്കൂൾ 1982-83 ബാച്ചിൻ്റെ 4ാ മത് പൂർവ്വവിദ്യാർത്ഥി സ്നേഹ സംഗമം കണ്ണാടിപ്പറമ്പ അലോക്കൻ ഓഡിറ്റോറിയത്തിൽ നടന്നു. 42 വർഷത്തിനുശേഷം നടന്ന ഒത്തുചേരൽ വേണുഗോപാലൻ മാസ്റ്ററും ചന്ദ്രമതി ടീച്ചറും ചേർന്ന് ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് എ.പി രാജീവൻ അദ്ധ്യക്ഷത വഹിച്ചു.

സെക്രട്ടറി വി.വി മനോജ് സ്വാഗതവും ട്രഷറർ രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി. കൂട്ടായ്മയുടെ നേതൃത്വത്തിൽ വിവിധ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി 'സാന്ത്വനം' ട്രസ്റ്റിന് സംഭാവന നൽകി.






Previous Post Next Post