അവധിക്കാലത്ത് കൂടുതൽ സർവ്വീസ് വേണം ; പക്ഷെ ജീവനക്കാരില്ല, പ്രതിസന്ധിയിലായി KSRTC


കണ്ണൂർ :- വിഷു, ഈസ്റ്റർ ആഘോഷത്തിന് നാട്ടിലെത്താൻ ട്രെയിനും ബസും കിട്ടാതെ ഇതരസംസ്ഥ‌ാനങ്ങളിലെ മലയാളികൾ പ്രയാസപ്പെടുമ്പോൾ ജീവനക്കാരുടെ അഭാവം കാരണം സർവീസ് തുടങ്ങാനാകാതെ കെഎസ്ആർടിസി. കണ്ണൂർ ഡിപ്പോയിൽ 222 ഡ്രൈവർമാർ വേണ്ടിടത്ത് 18 പേരുടെയും 218 കണ്ടക്ടർമാരിൽ 16 പേരുടെയും കുറവുണ്ട്. സ്വിഫ്റ്റ് ബസുകളിലെ 51ൽ 17 പേരുടെ കുറവുണ്ട്. തലശ്ശേരി ഡിപ്പോയിൽ 113 ഡ്രൈവർമാരിൽ 8 ഒഴിവുണ്ട്.

കണ്ടക്ട‌ർമാർ ആവശ്യത്തിനുണ്ട്. എന്നാൽ, സ്വിഫ്റ്റ് ബസുകളിൽ 24 പേർ വേണ്ടിടത്ത് പകുതിയേയുള്ളൂ. പയ്യന്നൂർ ഡിപ്പോയിൽ 139 ഡ്രൈവർമാർ വേണ്ടിടത്ത് 8 ഒഴിവും 139 കണ്ടക്ടർമാർ വേണ്ടിടത്ത് 10 ഒഴിവുമുണ്ട്. സ്വിഫ്റ്റ് ബസുകളിൽ 12 പേർ വേണ്ടിടത്ത് 2 ഒഴിവുണ്ട്. ബെംഗളൂരു, മൈസൂരു, മംഗളൂരു എന്നിവിടങ്ങളിൽ നിന്ന് ഈ സമയത്ത് പ്രത്യേക സർവീസ് നടത്താറുണ്ട്. എന്നാൽ ആൾ ക്ഷാമം കാരണം സർവീസ് തുടങ്ങാനാകാത്ത അവസ്‌ഥയിലാണ് കെഎസ്ആർടിസി.

Previous Post Next Post