വനംവകുപ്പിൻ്റെ ദ്രുതകർമസേനയ്ക്ക് 100 ഉപകരണങ്ങൾ അടങ്ങുന്ന കിറ്റ്


പത്തനംതിട്ട :- വനംവകുപ്പിൻ്റെ ദ്രുതകർമസേനയെ ആധുനികീകരിക്കാൻ 100 ഉപകരണങ്ങൾ അടങ്ങുന്ന കിറ്റ് തയാറാകുന്നു. സംസ്ഥാന ദുരന്തനിവാരണ വകുപ്പാണ് 3 കോടി രൂപയുടെ സഹായം നൽകുന്നത്. മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കുന്നതിനു പരിശീലനം നൽകാനും ടൂൾ റൂമുകൾ സ്‌ഥാപിക്കാനും നിലവിലുള്ള ഉപകരണങ്ങളുടെ ശേഖരം മെച്ചപ്പെടുത്താനും ഇതു സഹായകമാകും.

വന്യമൃഗങ്ങളുടെ ആക്രമണം തടയാനുള്ള കാർണിവോറസ് ചെസ്റ്റ‌് കോട്ട്, മൃഗങ്ങളെ ഇടാനുള്ള കൂട്, പാമ്പുപിടിത്ത ഉപകരണം തുടങ്ങിയവ അടങ്ങിയ കിറ്റ് നൽകാനാണു തീരുമാനം.വാച്ചർമാർ ഉൾപ്പെടെയുള്ളവർക്ക് ജാക്കറ്റ്, തൊപ്പി, കയ്യുറ, ശ്വസന ഉപകരണം, പാമ്പിനെ ഇടാവുന്ന കൂട്, കയറുകളും വടങ്ങളും ഏണികളും, ജലരക്ഷാ ഉപകരണങ്ങൾ, യന്ത്രവാൾ, കളവെട്ടി, ശബ്ദ ഉപകരണങ്ങൾ, രാത്രികാഴ്ചാ ബൈനോക്കുലർ, ഡ്രോൺ ഉൾപ്പെടെ ക്യാമറകൾ, ജിപിഎസ്, റീചാർജ് ബാറ്ററി, തെർമൽ ഇമേജിങ് ക്യാമറ, മെറ്റൽ ഡിറ്റക്‌ടർ, വയർലെസ് മൊബൈൽ യൂണിറ്റ് തുടങ്ങിയവയാണു നൽകുന്നത്. വനം വകുപ്പിന് ഇപ്പോൾത്തന്നെ തത്സമയ നിരീക്ഷണ ക്യാമറകളുണ്ട്. നിർമിതബുദ്ധി ഉപയോഗിച്ച് ഓരോ മൃഗത്തെയും തിരിച്ചറിയാനാകുമോ എന്ന പരീക്ഷണവും പുരോഗമിക്കുന്നു.

Previous Post Next Post