കൊളച്ചേരി :- 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൊളച്ചേരി ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന ചുവടെ പറയും പ്രകാരമുള്ള വിവിധ വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷാ ഫോറം 14.05.2025 മുതൽ വാർഡ് മുഖാന്തിരമോ പഞ്ചായത്ത് ഓഫീസിൽ നിന്നോ നേരിട്ട് ലഭിക്കുന്നതാണ്. അപേക്ഷകൾ 2025 മെയ് 31 നകം തിരിച്ചേൽപ്പിക്കേണ്ടതാണ്
പദ്ധതികളുടെ പേര്
വീട് വാസയോഗ്യമാക്കൽ- ജനറൽ
വീട് വാസയോഗ്യമാക്കൽ എസ് സി
വീട് വാസയോഗ്യമാക്കൽ -ആശ്രയ
മേൽക്കൂര മാറ്റി പുതിയ മേൽക്കൂര നിർമിക്കൽ - ജനറൽ
സ്വയം തൊഴിൽ സംരംഭം വനിത ഗ്രൂപ്പുകൾക്ക്
കറവപ്പശു വിതരണം
പെണ്ണാട് വിതരണം
സ്വയം തൊഴിൽ സംരംഭം വ്യക്തിഗതം വനിത
മുട്ടക്കോഴി വിതരണം
പ്രവാസികൾക്ക് സ്വയം തൊഴിൽ
പോത്ത്ക്കുട്ടി വിതരണം
കന്നുക്കുട്ടി പരിപാലനം
പശുകൾക്ക് ധാതുലവണ മിശ്രിതം വിരമരുന്നു വിതരണം
ക്ഷീരകർഷകർക്ക് പാലിന് ഇൻസെൻറീവ്
പട്ടികജാതി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്
പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം
പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനോപകരണം വാങ്ങൽ
വയോജനങ്ങൾക്ക് സഹായ ഉപകരണങ്ങൾ നൽകൽ
എസ് സി കുടുംബങ്ങൾക്ക് വാട്ടർടാങ്ക് വിതരണം
വയോജനങ്ങൾക്ക് കട്ടിൽ ജനറൽ
വീടുകളിൽ റിംഗ് കമ്പോസ്റ്റ്