ജില്ലാതല സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നാളെ

 


കൊളച്ചേരി:-പ്രഭാത്  വായനശാല & ഗ്രന്ഥാലയം, ബിൻജാർട്ട്സ് സ്പോർട്സ് ക്ലബ്  കൊളച്ചേരി  എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തപ്പെടുന്ന അണ്ടർ 15 ജില്ലാതല സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് നാളെ  രാവിലെ 8 മണിക്ക് കൊളച്ചേരി പഞ്ചായത്ത് തവളപ്പാറ മിനി സ്റ്റേഡിയത്തിൽ  തുടക്കമാവും.

മുൻ ബിഎസ്എൻഎൽ കേരള ക്യാപ്റ്റൻ കെ സുനിൽകുമാർ പരിപാടി ഉദ്ഘാടനം ചെയ്യും.ജില്ലയിലെ പ്രമുഖ എട്ടു ടീമുകൾ ടൂർണ്ണമെന്റിൽ പങ്കെടുക്കും.

Previous Post Next Post